യോഗി ആദിത്യനാഥിന്റെ പരാമർശം: ഹനുമാന്റെ ജാതി സർട്ടിഫിക്ക് ആവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ അപേക്ഷ

  • 13
    Shares

ഹനുമാൻ ദളിതനാണെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിൽ വിവാദം തീരുന്നില്ല. ഹനുമാന്റെ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പിഎസ്പിഎൽ പാർട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകി. ഒരാഴ്ചക്കകം സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പാർട്ടിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് ഹരീഷ് മിശ്ര പറഞ്ഞു

മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവപാൽ സിംഗ് യാദവിന്റെ പാർട്ടിയാണ് പി എസ് പി എൽ. ആരാധന മൂർത്തിയായ ഹനുമാനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചതിൽ ശക്തമായി പ്രതിഷേധിക്കുമെന്നും ഹരീഷ് മിശ്ര പറഞ്ഞു

രാമഭക്തനായ ഹനുമാൻ ദളിത് ആദിവാസിയാണെന്നും അതിനാൽ ദളിതരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞത്‌


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *