മോദിയെ പരിഹസിച്ച് ഹാർദിക് പട്ടേൽ; ഇനി മുതൽ ട്വിറ്ററിൽ പേര് ബെരോജ്ഗാർ ഹാർദിക് പട്ടേൽ

  • 49
    Shares

നരേന്ദ്രമോദിയുടെ മേ ഭീ ചൗക്കിദാർ എന്ന പ്രയോഗത്തെ പരിഹസിച്ച് പാട്ടിദാർ നേതാവും ജാംനഗറിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ ഹാർദിക് പട്ടേൽ. നരേന്ദ്രമോദിയും ബിജെപി നേതാക്കളും സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ പേരിന് മുമ്പായി ചൗക്കിദാർ(കാവൽക്കാരൻ) എന്ന് ചേർത്തിരുന്നു. ഇതിനെയാണ് അതേ പേര് മാറ്റത്തിലൂടെ ഹാർദിക് പരിഹസിക്കുന്നത്

ട്വിറ്ററിൽ തന്റെ പേരിന് മുമ്പായി ബെരോജ്ഗാർ എന്നാണ് ഹാർദിക് പട്ടേൽ ചേർത്തിരിക്കുന്നത്. തൊഴിൽരഹിതൻ എന്നാണ് ഈ വാക്കിന്റെ അർഥം. മോദി സർക്കാർ യുവാക്കൾക്ക് നൽകിയ തൊഴിൽ വാഗ്ദാനങ്ങൾ എവിടെയെന്ന ചോദ്യവും ഇതുവഴി ഹാർദിക് ഉന്നയിക്കുന്നത്. ഹാർദിക്കിന്റെ പുതിയ നീക്കം പ്രതിപക്ഷ അണികളെയും കൈയ്യിലെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *