ബിജെപി നേതാക്കളുടെ ഹവാല ഇടപാട് ആരോപണം: നിഷേധിച്ച് ബിജെപി, ഡയറിയിലെ കൈപ്പട പരിശോധിക്കണമെന്ന് രവിശങ്കർ പ്രസാദ്

Loading...
  • 17
    Shares

കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ യെദ്യൂരപ്പ ബിജെപി കേന്ദ്ര നേതാക്കൾക്കും ജഡ്ജിമാർക്കുമായി 1800 കോടി രൂപ നൽകിയെന്ന കാരവൻ റിപ്പോർട്ട് നിഷേധിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കോൺഗ്രസ് പറയുന്നത് വ്യാജരേഖയാണെന്നും യെദ്യൂരപ്പയുടേതെന്ന് പറയുന്ന ഡയറിയിലെ കൈപ്പട പരിശോധനക്ക് വിധേയമാക്കണമെന്നും രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു

ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ്. കോൺഗ്രസിന്റെത് കള്ള ആരോപണമാണ്. കർണാടകയിൽ നിന്ന് നേരത്തെ തന്നെ ഇത്തരം ആരോപണം ഉയർന്നതും അത് പരിശോധിക്കുകയും ശാസ്ത്രീയ പരിശോധനകൾ അടക്കം നടത്തി തള്ളിക്കളയുകയും ചെയ്തതാണെന്ന് രവിശങ്കർ പ്രസാദ് പറയുന്നു

നിതിൻ ഗഡ്ഗരി, അരുൺ ജെയ്റ്റ്‌ലി എന്നിവർക്ക് 150 കോടി വീതവും രാജ്‌നാഥ് സിംഗിന് 100 കോടിയും ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും യെദ്യൂരപ്പ നൽകിയെന്നാണ് ഡയറിയിലുള്ളത്. യെദ്യൂരപ്പയുടെ തന്നെ ഡയറിയാണ് കാരവൻ പുറത്തുവിട്ടത്. ഡയറിയുടെ ഓരോ താളിലും യെദ്യൂരപ്പയുടെ ഒപ്പുമുണ്ട്‌




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *