യെദ്യൂരപ്പ ബിജെപി നേതാക്കൾക്ക് 1800 കോടി രൂപ നൽകി; ബിജെപിക്കെതിരെ വൻ ഹവാല ആരോപണം, രേഖകൾ കാരവൻ പുറത്തുവിട്ടു

  • 32
    Shares

ബിജെപിയെ പിടിച്ചുകുലുക്കി വൻ ഹവാല ആരോപണം. ബിജെപി നേതാക്കൾ ഹവാല ഇടപാട് നടത്തിയതായി രേഖകൾ സഹിതം കാരവൻ റിപ്പോർട്ട് ചെയ്തു. കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ യെദ്യൂരപ്പയുടെ ഡയറിയുടെ പകർപ്പാണ് കാരവൻ പുറത്തുവിട്ടത്.

1800 കോടിയോളം രൂപ വിവിധ ബിജെപി നേതാക്കൾക്കായി കൈമാറിയതായി ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയാകാനാണ് ഇത്രയും തുക നൽകിയത്. അരുൺ ജെയ്റ്റ്‌ലി, നിതിൻ ഗഡ്ഗരി എന്നിവർക്ക് 150 കോടി രൂപ വീതം നൽകി. ജഡ്ജിമാർക്ക് 250 കോടി രൂപ നൽകിയതായും സ്വന്തം കൈപ്പടയിൽ യെദ്യൂരപ്പ എഴുതിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള ഡയറിയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗഡ്ഗരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നൽകി. രാജ്‌നാഥ് സിംഗിന് 100 കോടി നൽകി. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകിയതായും ഡയറിയിൽ പറയുന്നു. 2009 ജനുവരി 17, 18 തീയതികളിലെ ഡയറിയിലെ പേജുകളാണ് പുറഥ്തുവിട്ടത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *