നിസാമുദ്ദീൻ ദർഗയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി
ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ ഔലിയ ദർഗയിൽ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. പൂനെയിൽ നിന്നുള്ള ഒരു സംഘം നിയമവിദ്യാർഥിനികളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി കോടതി അടുത്താഴ്ച പരിഗണിക്കും
നവംബർ 27ന് ദർഗയിൽ എത്തിയപ്പോൾ സ്ത്രീപ്രവേശനം അനുവദനീയമല്ലെന്ന് നോട്ടീസ് പതിച്ചിരുന്നത് കണ്ടതായി ഹർജിയിൽ പറയുന്നു. സ്ത്രീകൾക്കുള്ള നിയന്ത്രണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് ഹർജിയിലുള്ളത്.