Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ജെഡിഎസ് എംഎൽഎമാർക്ക് ബിജെപി 100 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി കുമാരസ്വാമി

National

ജെഡിഎസ് എംഎൽഎമാർക്ക് ബിജെപി 100 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി കുമാരസ്വാമി

കർണാടകയിൽ അധികാരം പിടിക്കാൻ ബിജെപി കുതിരക്കച്ചടവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ബംഗളൂരുവിൽ ചേർന്ന ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിന് ശേഷമാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രം അധികാരം ദുരുപയോഗം ചെയ്യുകയാണ്. കർണാടകയെ വർഗീയമായി വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 100 കോടി രൂപയും മന്ത്രി പദവും തങ്ങളുടെ എംഎൽഎമാർക്ക് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്നും കുമാരസ്വാമി ആരോപിച്ചു.

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന് ആവശ്യമായ ഭൂരിപക്ഷമുണ്ട്. കോൺഗ്രസിനൊപ്പം ഉറച്ചു നിൽക്കും. ബിജെപിയുമായി സഖ്യം ചേരുമോയെന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

ബിജെപിയും പ്രധാനമന്ത്രിയും കുതിരക്കച്ചവടത്തിൽ വിശ്വസിക്കുന്നുണ്ടോയെന്നും ബിജെപിയുടെ കള്ളപ്പണത്തിന്റെ ഉറവിടം എവിടെയാണെന്നും കുമാരസ്വാമി ചോദിച്ചു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in National

Advertisement

Title

Advertisement
To Top