കനത്ത ചൂട്: നിർജലീകരണത്തെ തുടർന്ന് കേരളാ എക്‌സ്പ്രസിൽ നാല് യാത്രക്കാർ മരിച്ചു

കൊടും ചൂടിനെ തുടർന്നുണ്ടായ നിർജലീകരണത്തെ തുടർന്ന് കേരളാ എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു. എസ് 8, എസ് 9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാൻസി സ്‌റ്റേഷനിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് പേരെ മരിച്ച നിലയിലും ഒരാളെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്. നാലാമനെ റെയിൽവേ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഗ്ര കന്റോൺമെന്റ് സ്‌റ്റേഷനിൽ നിന്ന് കയറിയ 65 അംഗ സംഘത്തിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. കോയമ്പത്തൂരിലേക്കാണ് ഇവർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

മരിച്ച നാല് പേരും തമിഴ്‌നാട് സ്വദേശികളാണ്. ബുന്ദൂർ പളനിസ്വാമി, ബാൽകൃഷ്ണ രാമസ്വാമി, ധനലക്ഷ്മി, സുബ്ബരായ എന്നിവരാണ് മരിച്ചത്. ഝാൻസിയിൽ 48 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *