പഞ്ചാബ്, ഹിമാചൽ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ; നിരവധി മരണം, കോടികളുടെ നാശനഷ്ടം

ഉത്തരേന്ത്യയിൽ ശക്തമായ മഴയിൽ വ്യാപ നാശനഷ്ടം. പഞ്ചാബ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ ലഭിച്ചത്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.

ഹിമാചൽ പ്രദേശിൽ ഒമ്പത് പേരും ഷിംലയിൽ അഞ്ച് പേരും സൊളാനി, സിർമൗർ, ചമ്പ എന്നിവിടങ്ങളിൽ രണ്ട് പേർ വീതം മരിച്ചു. സംസ്ഥാനത്താകെ 490 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ

പഞ്ചാബിലെ ലുധിയാനയിൽ ഇടിമിന്നലിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പഞ്ചാബിലെ എട്ട് ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പ് ഉയരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *