ഷിംലയിൽ അതിശക്തമായ മഴ; 18 പേർ മരിച്ചു

  • 8
    Shares

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംലയിൽ അതിശക്തമായ മഴയിൽ 18 പേർ മരിച്ചു. മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ടാണ് പതിനെട്ട് പേർ മരിച്ചത്. കഴിഞ്ഞ 117 വർഷത്തിനിടെ ഷിംലയിലുണ്ടായ ഏറ്റവും കനത്ത മഴയാണിത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ ആറ് ദേശീയപാതകൾ ഉൾപ്പെടെ 900 റോഡുകൾ തകർന്നു. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഷിംല പാതയിലേക്കുള്ള എല്ലാ ട്രെയിനുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. മഴ കുറയുന്നതുവരെ നിയന്ത്രണം തുടരാനാണ് റെയിൽവേയുടെ തീരുമാനം. ജലനിരപ്പ് ഉയരുന്നതിനാൽ മാൻഡി ജില്ലയിലെ പാൻഡോ ഡാം തുറന്നുവിട്ടു. ബീസ് നദിക്കരയിൽ താമസിക്കുന്നവരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു.

ഉത്തരാഖണ്ഡിൽ ഡെറാഡൂണിലടക്കം ശക്തമായ മഴ തുടരുകയാണ്. ഋഷികേശിന് സമീപം ഗംഗാ നദിയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാ ക്യാമ്പുകൾ തുറന്നു. ഒഡീഷയിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് സർക്കാർ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *