മുംബൈയിൽ കനത്ത മഴയിൽ ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ യുവതി ബസ് കയറി മരിച്ചു

  • 29
    Shares

മുംബൈയിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുഷ്‌കരമാകുന്നു. റോഡിലുണ്ടായ വെള്ളക്കെട്ടിൽ വീണ് യുവതിക്ക് ജീവൻ നഷ്ടപ്പെട്ടു. റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വെള്ളക്കെട്ടിൽ വീണ് യുവതി റോഡിലേക്ക് തെറിച്ചുവീഴുകയും പുറകെ വന്ന ബസ് തത്ക്ഷണം ശരീരത്തിലുടെ കയറിയിറങ്ങുകയുമായിരുന്നു

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഡൽഹി സ്വകാര്യ സ്‌കൂൾ ജീവനക്കാരിയായ മനീഷ ഭോയറാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ബൈക്ക് വെള്ളക്കെട്ടിൽ വീഴുകയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെന്നി വീഴുകയുമായിരുന്നു

അപകടത്തിന് പിന്നാലെ ബസിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഡ്രൈവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തു. മഴ കനത്തതോടെ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവുവെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *