കനത്ത മഴയിൽ മുംബൈ സ്തംഭിച്ചു; മൂന്ന് പേർ മരിച്ചു, ഗതാഗതം തടസ്സപ്പെട്ടു

മുംബൈയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നഗരത്തിലെ ജനജീവിതം സ്തംഭിച്ചു. കനത്ത നാശനഷ്ടങ്ങളാണ് ഇന്നലെ ആരംഭിച്ച കനത്ത മഴയെ തുടർന്നുണ്ടായിരിക്കുന്നത്. ഗതാഗത സംവിധാനം പാടേ താറുമാറായി

മൂന്ന് പേർ മഴക്കെടുതിയിൽ ഇതുവരെ മരിച്ചതായാണ് കണക്ക്. മലബാർ ഹിൽ, ധാരാവി, ഹിന്ദ് മാതാ തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. മോട്ടോർ ഉപയോഗിച്ച് റോഡിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം തുടരുകയാണ്.

ഗതാഗത സംവിധാനം തകർന്നത് ഓഫീസുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച റെക്കോർഡ് മഴയാണ് മുംബൈയിൽ പെയ്തത്. 110.80 മില്ലിമീറ്റർ മഴ ലഭിച്ചു. രണ്ട് ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

സിറ്റി സർവീസ് ട്രെയിൻ ഉൾപ്പെടെ വൈകിയോടുകയാണ്. മുംബൈയിൽ നിന്നുള്ള ലോക്കൽ ട്രെയിൻ ഗതാഗതവും മണിക്കൂറുകളോളം വൈകിയാണ് സർവീസ് നടത്തുന്നത്. മിക്ക സ്ഥലത്തും ട്രാക്കുകൾ വെള്ളത്തിനടിയിലാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *