മുഖ്യമന്ത്രിയാകണമെങ്കിൽ വെറും ഒരു മിനിറ്റ് കൊണ്ട് തനിക്കാകാമെന്ന് ഹേമമാലിനി

Loading...
  • 14
    Shares

മുഖ്യമന്ത്രി ആകണമെന്ന് വിചാരിച്ചാൽ തനിക്ക് അതിന് വെറും ഒരു മിനിറ്റ് മാത്രം മതിയെന്ന് ബിജെപി എംപിയും നടിയുമായ ഹേമമാലിനി. രാജസ്ഥാനിലെ ബൻസാരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. എന്നാൽ തനിക്ക് മുഖ്യമന്ത്രി പദത്തോട് താത്പര്യമില്ലെന്നും അവർ വ്യക്തമാക്കി

മുഖ്യമന്ത്രിയായാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും. അത് താൻ ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയത്തേക്കാൾ തന്നെ ജനങ്ങൾ സ്‌നേഹിക്കുന്നത് സിനിമയിലെ പ്രകടനത്തിലൂടെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യം പുരോഗതി നേടിക്കൊണ്ടിരിക്കുകയാണ്. കർഷകർക്കും സ്ത്രീകൾക്കും സാധാരണക്കാർക്കും വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നതെന്നും ഹേമമാലിനി അവകാശപ്പെട്ടു

ബോളിവുഡിന്റെ ഡ്രീം ഗേൾ എന്നാണ് 69കാരിയായ ഹേമമാലിനി അറിയപ്പെടുന്നത്. 2003ൽ വാജ്‌പേയി സർക്കാരിന്റെ കാലത്താണ് അവർ രാജ്യസഭയിലേക്ക് എത്തുന്നത്. 2010ൽ ബിജെപി ജനറൽ സെക്രട്ടറിയായി. 2014ൽ മഥുരയിൽ നിന്നാണ് ഹേമമാലിനി ലോക്‌സഭയിലേക്ക് എത്തിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *