രൂപയുടെ മൂല്യത്തകർച്ച; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു
ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിനിടെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം വിളിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ആർ ബി ഐ ഗവർണർ ഊർജിത് പട്ടേൽ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെന്നവർ യോഗത്തിൽ സംബന്ധിക്കും.
രൂപയുടെ മൂല്യത്തകർച്ചയും ഇന്ധനവില വർധനവുമാണ് പ്രധാന അജണ്ട. ജനവികാരം എതിരാകുന്നുവെന്ന തിരിച്ചറിവും മബിജെപി നേതാക്കളെ യോഗത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.