ചരിത്രമായി ‘ഹിന്ദ് സഫർ’

  • 75
    Shares

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ മത വിദ്യാർഥി പ്രസ്ഥാനമായ എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ‘ഹിന്ദ് സഫർ’ ഭാരത യാത്ര കഴിഞ്ഞ ദിവസം കോഴിക്കോട് സമാപിച്ചു. ജമ്മുകശ്മീരിലെ ഹസ്റത് ബാൽ മസ്ജിദ് പരിസരത്തു നിന്ന് തുടങ്ങിയ യാത്രയാണ് ഇന്നലെ കോഴിക്കോട് സമാപിച്ചത്. ജനുവരി 12നാണ് യാത്ര ആരംഭിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മത വിദ്യാർഥി പ്രസ്ഥാനമായ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെപ്പോലും അതിശയിപ്പിക്കുന്ന വിധം പ്രൗഢമായ വരവേൽപാണ് യാത്രക്ക് എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ലഭിച്ചത്.

പഞ്ചാബ്, ഉത്തരാഖണ്ഢ്, രാജസ്ഥാൻ, ഝാർഖണ്ഢ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ആസാം, ബീഹാർ, മണിപ്പൂർ, ഗോവ, കർണാടക, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര പര്യടനം നടത്തി മുപ്പത്തൊമ്പത് സ്വീകരണങ്ങൾക്കു ശേഷമായിരുന്നു കേരളത്തിലെത്തിയത്.

ദേശീയ സമ്മേളനത്തിന്റെ അനുബന്ധമായിട്ടാണ് ഹിന്ദ് സഫർ സംഘടിപ്പിച്ചത്. രാജ്യത്ത് മതസൗഹാർദ്ധവും സാഹോദര്യവും തകരുകയും അസഹിഷ്ണുത വളരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ മുദ്രാവാക്യമുയർത്തി ചുവടുറപ്പിക്കുകയാണ് കാന്തപുരം വിഭാഗം.

സംഘടനയുടെ ദേശീയ അധ്യക്ഷൻ ശൗക്കത്ത് അലി കാശ്മീർ, അബൂബക്കർ സിദ്ദീഖ് കർണാടക, സുഹൈർ കൊൽകത്ത എന്നിവർ നയിക്കുന്ന യാത്രക്ക് വമ്പിച്ച തോതിലുള്ള പൊതുജന പങ്കാളിത്തമാണ് കാണാനായത്. കർണാടകയിൽ മാത്രം ആറ് സ്വീകരണ കേന്ദ്രങ്ങളുണ്ടായിരുന്നു. ഈയിടെ കർണാടകയിലും തമിഴ്‌നാട്ടിലും സമസ്തയുടെ കീഴിലുള്ള ബഹുജന സംഘടനയായ മുസ്‌ലിം ജമാഅത്ത് രീപീകരിച്ചിരുന്നു. കേരളത്തിലേതിന് സമാനമായ ജനപങ്കാളിത്തത്തോടെ നടന്ന സമ്മേളനം രാഷ്ട്രീയ വൃത്തങ്ങളും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.

വ്യാഴാഴ്ച രാവിലെ കേരള അതിർത്തിയായ വഴിക്കടവിൽ നിന്നാണ് കേരള സംസ്ഥാന നേതാക്കൾ യാത്രയെ സ്വീകരിച്ചത്. എടക്കര, നിലമ്പൂർ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് വൈകീട്ട് 4 മണിക്ക് കോഴിക്കോട് നഗരത്തിലെത്തിയത്. കോഴിക്കോട് നഗരത്തിൽ ആയിരങ്ങൾ ചേർന്നു സ്വീകരിച്ചു. ഫെബ്രുവരി 23,24 തിയ്യതികളിൽ ദേശീയ സമ്മേളനം രാംലീല മൈതാനിയിലാണ് നടക്കുന്നത്.

ഈ മാസം 23, 24 തീയതികളിൽ ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന എസ് എസ് എഫ് ദേശീയ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട യാത്ര വിവിധ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങൾക്കുള്ളിലെ വിശേഷങ്ങളറിഞ്ഞും അവിടെ നടപ്പാക്കേണ്ട വിപ്ലവങ്ങളുടെ പട്ടിക ശരിപ്പെടുത്തിയുമാണ് കടന്നുവന്നത്.
പാർശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക് നിറം പകരണമെന്നും ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും നിലനിർത്തണമെന്നും ആഹ്വാനം ചെയ്ത യാത്രക്ക് വിവിധ സംസ്ഥാനങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകാര്യത സുന്നി പ്രസ്ഥാനത്തിന്റെ ദേശീയ തലത്തിലുള്ള അടിവേര് വിളംബരപ്പെടുത്തുന്നത് കൂടിയായി.

ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും നിലനിർത്തുക, പാർശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകരുക തുടങ്ങിയ ലക്ഷ്യങ്ങൾ വച്ചായിരുന്നു ഹിന്ദ്സഫർ സംഘടിപ്പിച്ചത്. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. യാത്രാ നായകൻ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഖഫി തങ്ങൾ പ്രാർഥന നടത്തി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ് ലിയാർ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ നായകനും എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ടുമായ ശൗകത്ത് നഈമി, ജനറൽ സെക്രട്ടറി അബൂബകർ സിദ്ദീഖ് സംസാരിച്ചു.

ദേശീയ ഉപാദ്ധ്യക്ഷൻമാരായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കേരള, സാലിഖ് അഹ്മദ് ലത്വീഫി ആസ്സാം, നൗഷാദ് ആലം മിസ്ബാഹി ബീഹാർ, ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദ് കാശ്മീർ, എസ്.എസ.എഫ് ഗുജറാത്ത് സംസ്ഥാന പ്രസിഡണ്ട് അക്രം അബ്ദുൽ ഗനി, മണിപ്പൂർ സംസ്ഥാന പ്രസിഡണ്ട് സൽമാൻ ഖുർഷിദ്, കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എസ്.വൈ.സ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങൾ. എസ്.ജെ.എം. സംസ്ഥാന പ്രസിഡണ്ട് അബൂഹനീഫൽ ഫൈസി തെന്നല, എസ്.വൈ. എസ് സംശാന ഉപാദ്ധ്യക്ഷൻമാരായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, ഡോ. എ,പി അബ്ദുൽ ഹഖീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരി എന്നിവർ സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹർ സ്വാഗതവും, സ്വാഗത സംഘം കൺവീനർ അബൂബക്കർ സിദ്ധീഖ് അസ്ഹരി നന്ദിയും പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *