ഏറ്റവുമധികം ആളുകളുടെ മാതൃഭാഷയല്ല ഹിന്ദി; തനത് മാതൃഭാഷയായുള്ളവർ വെറും 26 ശതമാനം മാത്രം

ഹിന്ദി പ്രാഥമിക ഭാഷയാക്കണമെന്നും ഹിന്ദിക്ക് രാജ്യത്തെ ഒരുമിപ്പിക്കാനാകുമെന്നുമുള്ള അമിത് ഷായുടെ വാക്കുകൾക്ക് പിന്നാലെ സെൻസ് കണക്കുകൾ. രാജ്യത്ത് ഏറ്റവുമധികം ആളുകളുടെ മാതൃഭാഷയല്ല ഹിന്ദിയെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

43.63 ശതമാനം മാത്രമാണ് ഹിന്ദി രാജ്യത്ത് സംസാരിക്കുന്നത്. ഇതിൽ 26 ശതമാനം മാത്രമാണ് തനത് ഹിന്ദി സംസാരിക്കുന്നത്. മറ്റെല്ലാം ഹിന്ദിയുടെ വകഭേദങ്ങൾ മാതൃഭാഷയായിട്ടുള്ളവരാണ്. ഇതിൽ ഭോജ്പുരിയാണ് മുന്നിൽ നിൽക്കുന്നത്. ബീഹാറിലും ഉത്തർ പ്രദേശിലെ വിവിധയിടങ്ങളിലും സംസാരിക്കുന്നത് ഭോജ്പുരിയാണ്.

ബീഹാറിൽ മധുബനി, ദർബംഗ ജില്ലകളിലുള്ളവർ സംസാരിക്കുന്നത് സോതിപുരയാണ്. ഹിന്ദി മേഖലകളെന്ന് കരുതപ്പെടുന്ന ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിലായി സന്തോളി, ദോഗ്രി, കാശ്മീരി, ബോഡോ തുടങ്ങിയ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവരാണുള്ളത്.

ഹിന്ദിയോ അതിന്റെ വകഭേദങ്ങളോ സംസാരിക്കാത്തവർ ജനസംഖ്യയുടെ 56 ശതമാനത്തിലധികം പേരാണ്. എട്ട് ശതമാനം പേർ ബംഗാളി സംസാരിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *