ഹിന്ദു പാക്കിസ്ഥാൻ പ്രയോഗം: നേതാക്കൾ വാക്കുകൾ മനസ്സിലാക്കി ഉപയോഗിക്കണമെന്ന് കോൺഗ്രസ്

  • 7
    Shares

ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാൻ പ്രയോഗത്തിൽ താക്കീതുമായി കോൺഗ്രസ് നേതൃത്വം. എല്ലാ നേതാക്കളും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. തന്റെ പരാമർശത്തിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പുമായി എത്തിയത്

കഴിഞ്ഞ നാല് വർഷമായി ബിജെപി രാജ്യത്ത് വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും അന്തരീക്ഷമുണ്ടാക്കുകയാണ്. നമ്മളിൽ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്വം ബിജെപിയെ വിമർശിക്കുമ്പോൾ എല്ലാ കോൺഗ്രസ് നേതാക്കളും മനസ്സിലാക്കണമെന്ന് കോൺഗ്രസ് വക്താവ് സുർജേവാല പറഞ്ഞു

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കുമെന്നായിരുന്നു തരൂരിന്റെ പരാമർശം, ഇതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രംഗത്തു വരികയും തരൂർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ബിജെപിയുടെ കാഴ്ചപ്പാടിന് അനുസരിച്ചുള്ള വാക്കുകളാണ് താൻ പറഞ്ഞതെന്നും ഇതിന് മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും തരൂർ തിരിച്ചടിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *