ഗോഡ്‌സെയെ രാജ്യസ്‌നേഹിയാക്കുന്ന ബിജെപി സ്ഥാനാർഥി: ഇന്ത്യയുടെ ആത്മാവിന് മുറിവേറ്റെന്ന് കോൺഗ്രസ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന ഹിന്ദു തീവ്രവാദി നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാർഥി പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമർശം ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. രാജ്യത്തെ അപമാനിക്കുന്നതും ഗാന്ധിജിയുടെ പ്രത്യയ ശാസ്ത്രത്തെ അധിക്ഷേപിക്കുന്നതുമാണ് ബിജെപി നേതാവിന്റെ പരാമർശമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

പ്രഗ്യാ സിംഗിന്റെ പ്രസ്താവനയോട് ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും നിലപാട് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. ഗോഡ്‌സെയെ പ്രകീർത്തിക്കുന്നത് രാജ്യദ്രോഹമാണെന്നും ദ്വിഗ് വിജയ് സിംഗ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *