ബോംബുകളുമായി മൂന്ന് ഹിന്ദു സംഘടനാ പ്രവർത്തകരെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു

  • 22
    Shares

ഹിന്ദു തീവ്രവാദ സംഘടനകളായ ഹിന്ദു ഗോവനാഷ് രക്ഷാ സമിതി, സനാതൻ സൻസ്ഥ, എന്നിവരുടെ മൂന്ന് പ്രവർത്തകർ ബോംബുകളും ആയുധങ്ങളുമായി പിടിയിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇവരെ പിടികൂടിയത്. നല്ലസപോര, സത്താര എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്

ക്രൂഡ് ബോംബുകൾ, ജലാറ്റിൻ സ്റ്റിക്ക്, വെടിക്കോപ്പുകൾ എന്നിവ ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. സനാതൻ സൻസ്ഥയുടെ പ്രവർത്തകൻ വൈഭവ് റൗത്ത്, ശിവപ്രതിഷ്ഠാതൻ ഹിന്ദുസ്ഥാൻ സംഘടനയിലെ അംഗമായ സുധാൻവ ഗോന്ധലേക്കർ, ഷരദ് കസാൽക്കർ എന്നിവരാണ് അറസ്റ്റിലായത്. യുക്തിചിന്തകരും എഴുത്തുകാരുമായ നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ പൻസാരെ, എംഎം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനയാണ് സനാതൻ സൻസ്ഥ.

ജനുവരി ഒന്നിന് ഭീമ കൊറേഗാവിൽ നടന്ന അക്രമങ്ങളുടെ മുഖ്യ സൂത്രധാരകരായിരുന്നു ശിവപ്രതിഷ്ഠാതൻ ഹിന്ദുസ്ഥാൻ എന്ന സംഘടന. വൈഭവ് റൗത്തിന്റെ വസതിയിൽ വെച്ചാണ് ഷരദ് കസാർക്കറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂന്ന് പേർക്കും സ്‌ഫോടക വസ്തുക്കൾ ഉണ്ടാക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ റൗത്ത് പശു സംരക്ഷകൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *