ഗൗരി ലങ്കേഷിനെ കൊന്ന ഹിന്ദു തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ സിദ്ധാർഥ് വരദരാജനുമെന്ന് പോലീസ്

  • 4
    Shares

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊന്നവരുടെ ഹിറ്റ്‌ലിസ്റ്റിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജനുമുണ്ടായിരുന്നുവെന്ന് പോലീസിന്റെ കുറ്റപത്രം. ദി ഹിന്ദു മുൻ പത്രാധിപരും ദ വയറിന്റെ സ്ഥാപക പത്രാധിപരുമാണ് സിദ്ധാർഥ് വരദരാജ്. ഹിന്ദു തീവ്രവാദികളുടെ കണ്ണിലെ കരടാണ് അദ്ദേഹം. ഗൗരി ലങ്കേഷിനെ വധിച്ച സനാതൻ സൻസ്ഥ എന്ന തീവ്രവാദ സംഘടനയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു

ഒന്നാം പ്രതി അമോൽ കാലെ, രണ്ടാംപ്രതി പരശുറാം വാഗ്മർ എന്നിവരുൾപ്പെടെ 17 പേർക്കെതിരായി നാലായിരം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദു തീവ്രവാദ സംഘടനകളായ സനാതൻ സൻസ്ഥ, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവസേന, ശ്രീരാമസേന എന്നീ സംഘടനകളിൽപ്പെട്ടവരാണ് പ്രതികൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *