ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തു; 19കാരിയെ പിതാവ് തീയിട്ടുകൊന്നു

Loading...

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ഇതര ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത 19കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് തീയിട്ട് ചുട്ടുകൊന്നു. നിഖോജ് ഗ്രാമത്തിൽ മെയ് ഒന്നിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്.

23കാരനായ മങ്കേഷ് രൺസിംഗിനെ വിവാഹം ചെയ്ത രുഗ്മിണിയെയാണ് പിതാവും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

വിവാഹത്തിന് ആറ് മാസത്തിന് ശേഷം വീട്ടിലേക്ക് എത്തിയതായിരുന്നു രുഗ്മിണി. തൊട്ടടുത്ത ദിവസം മങ്കേഷ് കൂട്ടിക്കൊണ്ടുപോകാൻ വീട്ടിലെത്തി. എന്നാൽ രുഗ്മിണിയെ വിട്ടയക്കില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തു. തുടർന്നാണ് പിതാവ് ഇരുവരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തത്.

മങ്കേഷിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മെയ് 5ന് ചികിത്സയിലിരിക്കെയാണ് രുഗ്മിണി മരിച്ചത്. പിതാവിനും സഹോദരങ്ങൾക്കുമെതിരെ രുഗ്മിണി മരണമൊഴി നൽകിയിട്ടുണ്ട്. അച്ഛൻ രമ ഭാരതി ഒളിവിലാണ്. സഹോദരങ്ങളായ സുരേന്ദ്ര ഭാരതി, ഘനശ്യാം സരോജ് എന്നിവരെ പോലീസ് പിടികൂടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *