ജാതി മാറി വിവാഹം ചെയ്തു: തൂത്തൂക്കുടിയിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും വെട്ടിക്കൊന്നു

ജാതി മാറി വിവാഹം ചെയ്തതിന്റെ പേരിൽ നവദമ്പതികളെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. പെരിയാർ നഗർ കോളനി തിരുമണിയുടെ മകൻ ചോലൈരാജ, പല്ലാങ്കുളം അഴകറുടെ മകൾ ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യോതി ഗർഭിണി കൂടിയായിരുന്നു.

വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. രാവിലെ ആറ് മണിയോടെ പുറത്തിറങ്ങിയ ചോലൈരാജയുടെ അമ്മ മുത്തുമാരിയാണ് മകനും ഭാര്യയും കഴുത്തും കൈകാലുകളും അറ്റനിലയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്നത് കണ്ടത്.

കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. പോലീസിന്റെ ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിച്ചത്. ജ്യോതിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിൽ.

ജ്യോതിയുടെ വീട്ടുകാർ പലതവണ ഇവരെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവർ വിവാഹിതരായത്. ചോലൈരാജ പറയ വിഭാഗത്തിലും ജ്യോതി പല്ലർ വിഭാഗത്തിൽ നിന്നുമുള്ളവരാണ്. പോലീസ് സഹായത്തോടെയായിരുന്നു ഇരുവരും വിവാഹം ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *