രാഹുൽ ആദ്യം കല്യാണം കഴിക്കട്ടെ; എന്നിട്ട് വേണമെങ്കിൽ കെട്ടിപ്പിടിക്കാമെന്ന് ബിജെപി നേതാവ്

Loading...
  • 8
    Shares

ലോക്‌സഭയിലെ ആലിംഗന വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് നിഷികാന്ത് ദുബേ. രാഹുൽ ഗാന്ധി ആദ്യം വിവാഹിതനാകട്ടെ, എന്നിട്ട് വേണമെങ്കിൽ ഞങ്ങൾ ആലിംഗനം ചെയ്യാമെന്ന് ദുബേ പറഞ്ഞു.

തന്നെ കാണുമ്പോൾ ബിജെപി നേതാക്കൾ ഇപ്പോൾ രണ്ടടി പുറകോട്ട് പോകുകയാണെന്നും താനെങ്ങാനും ആലിംഗനം ചെയ്താലോ എന്ന ഭയമാണ് ്അവർക്കെന്നും രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ദുബേയുടെ പരിഹാസം

സെക്ഷൻ 377 ഇതുവരെ നീക്കം ചെയ്തിട്ടില്ല. അതിനാൽ തന്നെ ഭാര്യമാർ ഞങ്ങളുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയേക്കാം. രാഹുൽ വിവാഹം കഴിച്ചാൽ ഞങ്ങൾ ആലിംഗനം ചെയ്യാമെന്നും ദുബേ പറഞ്ഞു. സ്വവർഗ രതി ക്രിമിനൽ കുറ്റമാണെന്ന് രേഖപ്പെടുത്തിയ ശിക്ഷാനിയമമാണ് സെക്ഷൻ 377

ലോക്‌സഭയിൽ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തുവരികയും ചെയ്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *