ബിജെപി നേതാക്കൾ തന്നെക്കാണുമ്പോൾ പുറകോട്ട് പോകുന്നു; കെട്ടിപ്പിടിക്കുമോയെന്ന് പേടി

Loading...
  • 15
    Shares

ലോക്‌സഭയിലെ ആലിംഗന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബിജെപി നേതാക്കൾ ഇപ്പോൾ തന്നെ കാണുമ്പോൾ രണ്ടടി പിന്നോട്ടു പോകുകയാണെന്ന് രാഹുൽ പറഞ്ഞു. താൻ ആലിംഗനം ചെയ്യുമോയെന്ന പേടിയാണ് അവർക്ക്.

പ്രതിപക്ഷവുമായി പോരാടുമ്പോഴും അവരുമായി വ്യക്തിപരമായ വിദ്വേഷം മനസ്സിൽ സൂക്ഷിക്കാറില്ല. വ്യക്തികളെയല്ല, അവരുടെ രാഷ്ട്രീയത്തെയാണ് താൻ എതിർക്കുന്നതെന്നും രാഹുൽ പറഞ്ഞു. ആശയങ്ങളുമായി യോജിക്കാത്തവരോട് വിയോജിപ്പ് സ്വാഭാവികമാണ്. അവരോട് യുദ്ധം തന്നെ ചെയ്യേണ്ടി വരും. എന്നാൽ അവരെ വെറുക്കേണ്ട കാര്യമില്ലെന്നും രാഹുൽ പറഞ്ഞു

മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന്റെ പുസ്തക പ്രകാശ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ. മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചക്കിടെ തന്റെ പ്രസംഗം പൂർത്തിയാക്കിയ ശേഷം രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തിരുന്നു. ഇതിനെതിരെ ബിജെപി രംഗത്ത് വരികയും രാഹുലിനെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *