മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ നിന്ന് പോയില്ല; 22കാരിയെ ഭർത്താവ് മകളുടെ മുന്നിലിട്ട് തീ കൊളുത്തി കൊന്നു

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന 22കാരിയായ ഭാര്യയെ ഭർത്താവും ബന്ധുക്കളും ചേർന്ന് തീ കൊളുത്തി കൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. അഞ്ച് വയസ്സുകാരി മകളുടെ മുന്നിൽ വെച്ചാണ് യുവതിയെ തീ കൊളുത്തി കൊന്നത്.

മുത്തലാഖ് ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി സയീദ എന്ന യുവതി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് യുവതിയോട് അതേ വീട്ടിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. വീട്ടിലെത്തിയ യുവതിയെയും യുവതിയുടെ അമ്മയെയും ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. യുവതി കൊല്ലപ്പെടുകയുമായിരുന്നു

യുപിയിലെ ശ്രീവാസ്തി ജില്ലയിലാണ് സംഭവം. ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അമ്മയെ അച്ഛൻ പിടിച്ചുവെച്ചതായും അമ്മായിമാർ ചേർന്ന് തീ കത്തിക്കുകയായിരുന്നുവെന്നും മകൾ മൊഴി നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *