ഭാര്യയുടെ അശ്ലീല വീഡിയോ പ്രചരിച്ചു; പ്രവാസി കുട്ടികളെയും ഭാര്യയെയും കൊന്ന് ജീവനൊടുക്കി

  • 29
    Shares

ഭാര്യയുടെ അശ്ലീലവീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രവാസി ഭാര്യയെയും രണ്ട് മക്കളെയും തീ കൊളുത്തി കൊന്ന ശേഷം ആത്മഹത്യ ചെയ്തു. പഞ്ചാബിലാണ് സംഭവം. അലാംഗിർ ഗ്രാമവാസികളായ കുൽവിന്ദർ സിംഗും കുടുംബാംഗങ്ങളുമാണ് മരിച്ചത്

ഗ്രാമത്തിലെ മറ്റൊരാളുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് കേട്ടതോടെയാണ് കുൽവിന്ദർ നാട്ടിലെത്തിയത്. ഇതിന് പിന്നാലെ ഇയാൾക്ക് ഭാര്യയുടെ അശ്ലീല വീഡിയോ സമൂഹമാധ്യമം വഴി ലഭിക്കുകയും ചെയ്തു. ഇതോടെയാണ് ഭാര്യയെയും കുട്ടികളെയും പെട്രോളൊഴിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു

80 ശതമാനത്തോളം പൊള്ളലേറ്റ ഭാര്യ മൻദീപ് കൗർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. തന്നെ ഒരാൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് മൻദീപ് മരിക്കുന്നതിന് മുമ്പായി പോലീസിന് മൊഴി നൽകി. മൻദീപ് മൊഴി നൽകിയ സണ്ണി, ബൽക്കർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *