പശുക്കടത്തുകാരെ മരത്തിൽ കെട്ടിയിട്ട് തല്ലണമെന്ന് ബിജെപി നേതാവ്

Loading...
  • 15
    Shares

പശുക്കടത്തുകാരെ കയ്യിൽ കിട്ടിയാൽ തല്ലണമെന്നും ഇതിന് ശേഷം മരത്തിൽ കെട്ടിയിടണമെന്നും ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ. കഴിഞ്ഞാഴ്ച ആൾക്കൂട്ടം പശുക്കടത്ത് ആരോപിച്ച് റക്ബർ ഖാനെന്ന ആളെ മർദിച്ച് കൊന്ന ലാലവണ്ടി ഉൾപ്പെടുന്ന മണ്ഡലത്തിലെ എംഎൽഎയാണ് ഇയാൾ

പശുക്കടത്തുകാരെ തല്ലിയ ശേഷം മരത്തിൽ കെട്ടിയിട്ട് പോലീസിനെ വിളിക്കണമെന്നാണ് ഗ്യാൻദേവ് അഹൂജ പറഞ്ഞത്. കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന

എന്നാൽ പ്രസ്താവന വിവാദമായ ശേഷം ന്യായീകരണവുമായി ഇയാൾ തന്നെ രംഗത്തുവന്നിട്ടുണ്ട്. പശുക്കടത്തുകാരെ ജനങ്ങൾ ഒരുപാട് മർദിക്കാതിരിക്കാനും രക്ഷപ്പെട്ട് പോകാതിരിക്കാനുമാണ് മരത്തിൽ കെട്ടിയിട്ട് പോലീസിനെ ഏൽപ്പിക്കണമെന്ന് പറഞ്ഞതെന്ന് എംഎൽഎ പറഞ്ഞു. യുവാവിന്റെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും ബിജെപി എംഎൽഎ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *