ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ ബീഫ് കഴിക്കുന്നത് നിർത്തണമെന്ന് ആർഎസ്എസ് നേതാവ്

  • 11
    Shares

ആൾക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് ആർ എസ് എസ് നേതാവിന്റെ പ്രസ്താവന. രാജ്യത്ത് ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ട കൊലപാതകങ്ങളും അവസാനിക്കുമെന്നാണ് ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞത്. പശുക്കടത്ത് ആരോപിച്ച് സംഘ്പരിവാർ അനുകൂല ക്രിമിനലുകൾ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുമ്പോഴാണ് നേതാവിന്റെ ന്യായീകരണ പ്രസ്താവന

പശുവിനെ കൊല്ലുന്നതിന് ലോകത്തെ ഒരു മതവും അനുമതി നൽകുന്നില്ലെന്ന് ഇന്ദ്രേഷ് കുമാർ പറയുന്നു. ക്രൈസ്തവർ പോലും വിശുദ്ധ പശു എന്നാണ് പറയുന്നത്. യേശു ക്രിസ്തു ജനിച്ചത് കാലിത്തൊഴുത്തിലാണ്. സൗദിയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്ലാം നിരോധിച്ചിട്ടുണ്ട്.

പശുക്കടത്ത് തടയാൻ സമൂഹം ചിലപ്പോൾ ഇറങ്ങേണ്ടി വരുമെന്നും ഇയാൾ പറഞ്ഞു. ഹിന്ദു ജാഗരൺ മഞ്ച് ജാർഖണ്ഡിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാർ

ആർ എസ് എസ് ,



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *