ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ

ഹരിയാനയിലെ സോൻപത്തിൽ ഇമാമിനെയും ഭാര്യയെയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാണിക് മജ്രിയിലെ പള്ളിക്ക് സമീപത്ത് വെച്ചാണ് അക്രമി സംഘം ഇവരെ വെട്ടിക്കൊന്നത്. ഇർഫാൻ(35), യാസ്മീൻ(25) എന്നിവരാണ് കൊല്ലപ്പെട്ടത്.

പുലർച്ചെ പള്ളിയിൽ പ്രാർഥനക്കെത്തിയവരാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടത്. ശനിയാഴ്ച ഗ്രാമത്തിൽ രണ്ട് ഗ്രൂപ്പിൽപ്പെട്ട ആളുകൾ തമ്മിൽ ഭൂമി തർക്കമുണ്ടായിരുന്നു. വിഷയത്തിൽ ഇമാം ഇടപെടുകയും പ്രശ്‌നം ഉടൻ അവസാനിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നിൽ ഇതിൽ ഒരു ഗ്രൂപ്പാണെന്ന് സംശയിക്കുന്നതായും പരിസരവാസികൾ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *