ഇമ്രാൻ ഖാന് അഭിനന്ദനങ്ങളുമായി മോദി; പാക്കിസ്ഥാനിൽ ജനാധിപത്യം വേരുറപ്പിക്കും

  • 9
    Shares

പാക് പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ തെഹ് രീകെ ഇൻസാഫിന്റെ നേതാവ് ഇമ്രാൻ ഖാന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇമ്രാൻ ഖാന്റെ ഭരണത്തോടെ പാക്കിസ്ഥാനിൽ ജനാധിപത്യം ആഴത്തിൽ വേരുറപ്പിക്കുമെന്ന് മോദി പറഞ്ഞു

സമാധാനപാതയിലൂന്നിയുള്ള വികസനത്തിന് തുടക്കമിടാൻ പോകുന്ന ഇമ്രാനും പാർട്ടിക്കും ഭരണത്തിലും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായി മോദി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് നന്ദി അറിയിക്കുന്നതായി ഇമ്രാൻ ഖാനും പ്രതികരിച്ചു

ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന എല്ലാ സംഘർഷങ്ങളും സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷങ്ങളും യുദ്ധങ്ങളും ജനജീവിതത്തെ ദുരിതപൂർണമാക്കുകയേയുള്ളു. ഇത് ഇല്ലാതാക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *