ഇമ്രാൻ ഖാന് നൊബേൽ സമ്മാനം നൽകണമെന്ന് പാക് പാർലമെന്റ്; നൂറ്റാണ്ടിന്റെ തമാശയെന്ന് സോഷ്യൽ മീഡിയ

  • 36
    Shares

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണമെന്ന പാക് പാർലമെന്റിന്റെ ആവശ്യത്തെ ട്രോളി സോഷ്യൽ മീഡിയ. ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സമാധാന സൂചകമായി വിട്ടയക്കാനുള്ള തീരുമാനം പരിഗണിച്ച് നൊബേൽ നൽകണമെന്നാണ് പാക് പാർലമെന്റിൽ പ്രമേയം പാസാക്കിയത്.

ഇമ്രാന് നൊബേൽ നൽകണമെന്ന ആവശ്യമുയർത്തി പാക്കിസ്ഥാനിൽ വലിയ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേർ ഒപ്പിട്ട കത്തും ഇതിന്റെ ഭാഗമായി തയ്യാറാക്കി. ഇതോടെയാണ് ഇന്ത്യക്കാർ ട്രോളുമായി ഇറങ്ങിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണിതെന്ന് ഇന്ത്യൻ ട്രോളൻമാർ പറയുന്നു. മസൂദ് അസറിനൊപ്പമാണ് ഇമ്രാനെ സമാധാനത്തിനുള്ള നൊബേലിന് പരിഗണിക്കുന്നതെന്ന് ചിലർ ചോദിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *