ലൈംഗികാരോപണവും അഴിമതിയും: 12 റവന്യു ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

ലൈംഗിക പീഡനവും അഴിമതിയും കൈക്കൂലിയും അടക്കമുള്ള കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ട 12 മുതിർന്ന റവന്യു ഉദ്യോഗസ്ഥരെ നിർബന്ധിത വിരമിക്കലിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഉദ്യോഗസ്ഥ തലത്തിലെ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് നടപടി. കേന്ദ്ര ധനകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച സർക്കുലർ പുറത്തുവിട്ടു.

നിർബന്ധിത വിരമിക്കലിന് വിധേയരാകുന്ന 12 ഉദ്യോഗസ്ഥരിൽ ഏഴ് പേർ കമ്മീഷണർമാരാണ്. ഒരു ജോയന്റ് കമ്മീഷണറും മൂന്ന് അഡീഷണൽ കമ്മീഷണർമാരും ഒരു അസി. കമ്മീഷണരും പട്ടികയിൽ ഉൾപ്പെടുന്നു.

ഇൻകം ടാക്‌സ് ജോ. കമ്മീഷണർ അശോക് കുമാർ അഗർവാൾ, കമ്മീഷണർമാരായ സഞ്ജയ് കുമാർ, അലോക് കുമാർ മിത്ര, അരുലപ്പ, അജോയ് കുമാർ സിംഗ്, ബി രാജേന്ദ്ര പ്രസാദ്, ഹോമി രാജവംസ്, സ്വേതബ് സുമൻ, അന്ദാസു രവീന്ദർ, വിവേക് ബത്ര, ചന്ദർ സെയ്ൻ ബാരതി, രാംകുമാർ ഭാഹഗവ എന്നിവരാണ് നിർബന്ധിത വിരമിക്കലിന് വിധേയരാകുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *