ആദായ നികുതി ഭേദഗതി നിർദേശം: 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി

ആദായ നികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി രൂപീകരിച്ച സമിതിയുടെ നിർദേശങ്ങൾ പുറത്ത്. സമൂലമായ മാറ്റമാണ് ആദായനികുതി സ്ലാബിൽ സമിതി നിർദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ പരിധിയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

2.5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ളവർക്ക് 10 ശതമാനമാണ് നികുതി. 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വരുമാനമുള്ളവർ 20 ശതമാനവും അതിന് മുകളിൽ രണ്ട് കോടി വരെ വരുമാനമുള്ളവർ നൽകേണ്ടത് 30 ശതമാനം നികുതിയുമാണ്.

സമിതിയുടെ നിർദേശം അതി സമ്പന്ന വിഭാഗത്തിന് ഗുണകരവും മധ്യവർഗക്കാർക്ക് കനത്ത തിരിച്ചടിയുമാണ്. 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരുടെ നികുതി 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായാണ് കുറയുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *