ഇന്ത്യയും അമേരിക്കയും കോംകാസ കരാറിൽ ഒപ്പുവെച്ചു

  • 12
    Shares

ഇന്ത്യയും ചൈനയും നിർണായകമായ സൈനിക ആശയ വിനിമയ കരാറിൽ(കോംകാസ്) ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിൽ സുരക്ഷിതമായി വിവരം കൈമാറ്റം നടത്തുന്നതിനുള്ള കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

പ്രതിരോധമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്കിൾ ആർ പോംപെ, വിദേശകാര്യ സെക്രട്ടറി ജയിംസ് മാറ്റിസ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.

കരാർ പ്രാവർത്തികമാകുന്നതോടെ ഇന്ത്യക്ക് യുഎസിൽ നിന്ന് പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും. ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതുയുഗം പിറന്നുവെന്നാണ് അമേരിക്ക കരാറിനെ വിശേഷിപ്പിച്ചത്. പ്രതിരോധം, വാണിജ്യം, എച്ച് 1 ബി വിസ, സഹകരണം തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ചയിൽ വിഷയമായി

ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുടെ ഓഫീസും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഓഫീസും തമ്മിൽ ഹോട്ട് ലൈൻ ബന്ധം സ്ഥാപിക്കാനും തീരുമാനമായി. 2019ൽ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *