ഇന്ത്യ-പാക് സമാധാനയാത്രയിൽ മോദിയുടെ ഭാര്യ യശോദ ബെന്നും; കേന്ദ്രത്തിന് പാക് വിരുദ്ധ നിലപാട്

Loading...
  • 26
    Shares

സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യ-പാക് സമാധാന യാത്രയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നും. പതാൻ ജില്ലയിലെ സിഹിയിൽ വെച്ച് പദയാത്രയിൽ ചേരുമെന്ന് യശോദ ബെൻ അറിയിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സമാധാനം പുന:സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര

ഈ മാസം 19ന് അഹമ്മദാബാദിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്. പാക് അതിർത്തി പ്രദേശമായ ബസാസ്‌കന്ത ജില്ലയിലാണ് യാത്ര അവസാനിക്കുന്നത്. ഇന്ത്യയുടെ അതിരുകൾ യുദ്ധഭീതി അകന്ന് എപ്പോഴും സമാധാനപരമായിരിക്കണമെന്ന് യശോദ ബെൻ പറയുന്നു. ജവാൻമാരുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടാൻ പാടില്ലെന്നും അവർ പറഞ്ഞു.

കേന്ദ്രത്തിന്റെ പാക്കിസ്ഥാൻ വിരുദ്ധ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പദയാത്രയിലെ അംഗങ്ങൾ പറയുന്നു. അതേസമയം യാത്രയിൽ പങ്കെടുക്കാനുള്ള യശോദ ബെന്നിന്റെ തീരുമാനം ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *