ഇന്ത്യാ-പാക് വ്യോമപാതയിലെ എല്ലാ വിമാനസർവീസുകളും നിർത്തിവെച്ചു; അതിർത്തിയിലെ വിമാനത്താവളങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും അടച്ചു, യുദ്ധഭീതിയിൽ കാശ്മീർ

  • 109
    Shares

അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ-പാക് വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളും നിർത്തിവെച്ചു. ഈ പാത ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനങ്ങൾ സർവീസുകൾ നിർത്തിവെക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.

അതിർത്തി മേഖലകളിലെ നാല് വിമാനത്താവളങ്ങൾ അടച്ചിട്ടിട്ടുണ്ട്. ജമ്മു, ലേ, ശ്രീനഗർ, പത്താൻകോട്ട് വിമാനത്താവളങ്ങളാണ് ഇന്ത്യ താത്കാലികമായി അടച്ചിട്ടത്. പാക്കിസ്ഥാനും അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. ലാഹോർ, മുൽത്താൻ, ഫൈസലാബാദ്, സിയാൽകോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.

കാശ്മീരിൽ അതീവ ആശങ്കജനകമായ സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. ഇന്ന് മൂന്ന് പാക് യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് വന്നിരുന്നു. നിയന്ത്രണ രേഖയിൽ ബോംബുകൾ വർഷിക്കുകയും ചെയ്തു. പാക്കിസ്ഥാന്റെ ഒരു വിമാനം ഇന്ത്യ വെടിവെച്ചിടുകയും ചെയ്തു. ഇന്ത്യയുടെ ഒരു സൈനിക ഹെലികോപ്റ്റർ കാശ്മീരിൽ തകർന്നുവീണു. രണ്ട് പൈലറ്റുമാർ മരിച്ചു. സാങ്കേതിക തകരാർ ആണെന്നാണ് വിശദീകരണംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *