കാശ്മീരിൽ ഗുരുതര സാഹചര്യം: ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതായി പാക്കിസ്ഥാൻ; ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തതായും അവകാശവാദം

Loading...
  • 82
    Shares

ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ കാശ്മീരിൽ അതീവ ഗുരുതര സാഹചര്യം. അതിർത്തിയിൽ രണ്ട് ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവെച്ചിട്ടതായി പാക് കരസേന വക്താവ് അവകാശപ്പെടുന്നു. തകർന്ന രണ്ട് ഇന്ത്യൻ വിമാനങ്ങളിൽ ഒന്ന് പാക് അധീന കാശ്മീരിലും ഒന്ന് ഇന്ത്യൻ മേഖലയിലുമാണ് വീണതെന്നാണ് പാക് കരസേന വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തതായും പ്രസ്താവനയിൽ പറയുന്നു

രാവിലെ നിയന്ത്രണരേഖയിൽ നൗഷേര സെക്ടറിൽ മൂന്ന് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. നിയന്ത്രണ രേഖയിൽ ബോംബുകൾ വർഷിക്കുകയും ചെയ്തു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതോടെയാണ് ഇവർ പിന്തിരിയുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്നതായി പറയുന്നത്.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലെ നാല് വിമാനത്താവളങ്ങൾ അടച്ചിട്ടു. ലേ, ജമ്മു, ശ്രീനഗർ, പത്താൻകോട്ട് വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *