വ്യോമാക്രമണത്തിന് മണിക്കൂറുകൾക്ക് പിന്നാലെ പുതിയ രണ്ട് മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യ
പുൽവാമ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ മിസൈൽ പരീക്ഷണവുമായി ഇന്ത്യ. ഒഡീഷൻ തീരപ്രദേശത്ത് നിന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് രണ്ട് പുതിയ മിസൈലുകൾ പരീക്ഷിച്ചത്.
ഭൂമിയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് പരീക്ഷിച്ചത്. കരസേനക്ക് വേണ്ടിയാണ് ഡി ആർ ഡി ഒ മിസൈൽ വികസിപ്പിച്ചത്.
ഇന്ന് പുലർച്ചെയാണ് പാക്കിസ്ഥാനിലെ ബാലാകോട്, ചകോട് മേഖലകളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന താവളങ്ങൾ തകർത്തു. 200 ലധികം തീവ്രവാദികളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം