ജെയ്‌ഷെ മുഹമ്മദ് താവളം തകർത്തു, മസൂദ് അസറിന്റെ ഭാര്യ സഹോദരനെ അടക്കം വധിച്ചു; ആക്രമണം സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

Loading...
  • 173
    Shares

പാക്കിസ്ഥാന്റെ അതിർത്തി കടന്ന് വ്യോമാക്രമണം നടന്നതായി കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ആക്രമണം സ്ഥിരീകരിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം തകർത്തതായി ഇന്ത്യ വ്യക്തമാക്കി.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജെയ്‌ഷെ കമാൻഡറുമായ യൂസുഫ് അസർ അടക്കം നിരവധി ഭീകരരെ വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. എന്നാൽ ആക്രമണം പാക്കിസ്ഥാനെതിരായ സൈനിക നീക്കമല്ലെന്ന് ഇന്ത്യ അറിയിച്ചു. ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയത്.

ഇന്ത്യക്കെതിരെ കൂടുതൽ ആക്രമണത്തിന് ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജെയ്‌ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച തകർത്തതെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

പാക്കിസ്ഥാൻ സർക്കാരിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ആക്രമണത്തിൽ പാക് പൗരൻമാരുടെ ജീവന് ഭീഷണിയാകരുതെന്നും ഇന്ത്യ കണക്കൂകൂട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *