ആക്രമിക്കാനുള്ള തീരുമാനമെടുത്തത് പ്രധാനമന്ത്രി; നടന്നത് കൃത്യമായ ആസൂത്രണം; ഞെട്ടൽ മാറാതെ പാക്കിസ്ഥാൻ

  • 558
    Shares

പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിന് ഇന്ത്യ പകരം ചോദിക്കുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. ഇത് മുന്നിൽ കണ്ട് അതിർത്തിയിലെ ഭീകരാവദികളുടെ ക്യാമ്പുകൾ പാക്കിസ്ഥാൻ ഒഴിപ്പിച്ചും തുടങ്ങിയിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടതോടെ ഇന്ത്യ കൂടുതലും നയതന്ത്രപരമായ തിരിച്ചടികളാകും സ്വീകരിക്കുക എന്ന തോന്നലിലായിരുന്നു പാക്കിസ്ഥാൻ. ഈ പ്രതീക്ഷ തെറ്റിച്ചാണ് ഇന്ത്യൻ വ്യോമസേന ഇന്ന് അതിർത്തി കടന്ന് പാക് മണ്ണിൽ വെച്ച് തന്നെ അവരുടെ ഭീകര കേന്ദ്രങ്ങൾ തകർത്തത്.

പുൽവാമ ആക്രമണത്തിന് തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഭീകരാക്രമണം നടന്നതിന് പിന്നാലെ പ്രധാനമന്ത്രി വിളിച്ചു ചേർന്ന യോഗത്തിൽ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടെന്ന് ആരാഞ്ഞു. തുടർന്നാണ് വ്യോമാതിർത്തി ലംഘിച്ച് ഭീകര ക്യാമ്പുകൾ ആക്രമിച്ച് തിരിച്ചുവരാൻ അനുവാദം നൽകിയത്.

പാക് അധീന കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകളുടെ ജ്യോഗ്രഫിക്കൽ കോർഡിനേറ്റുകൾ ഇന്ത്യൻ സേനക്ക് ലഭിച്ചിരുന്നു. ക്യാമ്പുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി ആക്രമണം ആസൂത്രണം ചെയ്തു. തുടർന്നാണ് അതിർത്തി കടന്ന് മിന്നൽ വേഗത്തിൽ തിരിച്ചടി നൽകി മടങ്ങിയത്.

12 മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. കാർഗിൽ യുദ്ധത്തിന് ശേഷം ആദ്യമായാണ് മിറാഷ് വിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത്. 1000 കിലോ ബോംബുകളാണ് ഭീകര താവളങ്ങളിൽ ഇന്ത്യ വർഷിച്ചത്. 300 ഓളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയുടെ ആഘാതത്തിലാണ് പാക്കിസ്ഥാൻ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *