വ്യോമാക്രമണം നേരത്തെ അറിഞ്ഞത് ഏഴ് പേർ മാത്രം; പ്രധാനമന്ത്രി അനുമതി നൽകിയത് ഫെബ്രുവരി 18ന്

  • 117
    Shares

പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത വ്യോമാക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നൽകിയത് ഫെബ്രുവരി 18ന്. പ്രധാനമന്ത്രി അടക്കം ഏഴ് പേർക്ക് മാത്രമാണ് മിന്നലാക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ

പ്രധാനമന്ത്രിയെ കൂടാതെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കര, നാവിക, വ്യോമ സേനാ മേധാവികൾ, റോ, ഐബി മേധാവികൾ എന്നിവർ മാത്രമാണ് വ്യോമാക്രമണം ആസൂത്രണം ചെയ്തത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റോയും ഇന്റലിജൻസും പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ചിരുന്നു

ബാലാകോട്ട് അടക്കം ആറ് മേഖലകളിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങൾ കണ്ടെത്തിയത്. ഇതിൽ മസൂദ് അസറിന്റെ സഹോദരി ഭർത്താവായ യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള ട്രെയിനിംഗ് ക്യാമ്പും ഉൾപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതോടെ ഫെബ്രുവരി 18നാണ് പ്രധാനമന്ത്രി ആക്രമണത്തിന് അനുമതി നൽകുന്നത്.

ഫെബ്രുവരി 22 മുതൽ വ്യോമസേനാ വിമാനങ്ങൾ അതിർത്തിയിൽ നിരീക്ഷണപ്പറക്കലുകൾ നടത്തി. ബാലാകോട്ടിലെ ഭീകരതാവളത്തിൽ മുന്നൂറിലേറെ ഭീകരരുടെ സാന്നിധ്യം ഉറപ്പ് വരുത്തി. ഫെബ്രുവരി 25ന് വൈകുന്നേരം വ്യോമാക്രമണം നടത്താൻ തീരുമാനമെടുത്തു.

തിങ്കളാഴ്ച വൈകുന്നേരമാണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണം നടത്തുമെന്ന കാര്യം പ്രധാനമന്ത്രിയെ അറിയിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി സേനാ മേധാവികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ആക്രമണ വിവരങ്ങൾ അപ്പപ്പോൾ അറിയുകയും ചെയ്തു കൊണ്ടിരുന്നു. പാക്കിസ്ഥാൻ തിരിച്ചടിച്ചാൽ ഏത് രീതിയിൽ പ്രത്യാക്രമണം വേണമെന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തു.

മൂന്ന് മണിയോടെയാണ് വ്യോമസേന ആക്രമണം നടത്തിയത്. മൂന്നരയോടെ ലക്ഷ്യം പൂർത്തികരിച്ച് സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. മിറാഷ് വിമാനങ്ങൾ തകർക്കപ്പെടുകയാണെങ്കിൽ പ്രതിരോധിക്കാനായി സുഖോയ് വിമാനങ്ങൾ അകമ്പടിയും സേവിച്ചിരുന്നു. എന്നാൽ ഇന്ത്യൻ വ്യോമസേനാ വിന്യാസം കണ്ട് പാക് യുദ്ധവിമാനങ്ങൾ പിൻവാങ്ങുകയായിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *