പാക് ഭീഷണി നേരിടാൻ സേന സജ്ജം; കര-നാവിക-വ്യോമസേനാ മേധാവികളുടെ സംയുക്ത വാർത്താ സമ്മേളനം

Loading...
  • 29
    Shares

അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കര-നാവിക-വ്യോമസേനാ മേധാവികൾ സംയുക്തമായി വാർത്താ സമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു. പാക് ഭീഷണി നേരിടാൻ സേന സജ്ജമെന്ന് സേനാ മേധാവികൾ വ്യക്തമാക്കി.

അതിർത്തി ലംഘിച്ച പാക് വിമാനങ്ങൾ കിഴക്കൻ രജൗരിയിൽ പ്രയോഗിച്ച മിസൈലിന്റെ അവശിഷ്ടങ്ങളും പത്ര സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. പാക് വിമാനങ്ങളെ തുരത്താൻ സാധിച്ചു. പാക് വിമാനങ്ങൾ ബോംബുകൾ വർഷിച്ചെങ്കിലും നാശനഷ്ടമൊന്നുമുണ്ടായില്ല. പാക്കിസ്ഥാന്റെ എഫ് 16 വിമാനം വ്യോമസേനയുടെ മിഗ് 21 ബിസോൺ വെടിവെച്ചിട്ടുവെന്നും സേന മേധാവികൾ അറിയിച്ചു.

ബ്രിഗേഡ് ആസ്ഥാനവും ബറ്റാലിയൻ ആസ്ഥാനവും ലക്ഷ്യം വെച്ചാണ് പാക് യുദ്ധവിമാനങ്ങൾ അതിർത്തി കടന്നത്. രണ്ട് ദിവസത്തിനുള്ളിൽ 35 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഭീകരവാദികളെ പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും സേനാ മേധാവികൾ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *