ഇന്ത്യൻ ആർമി ഹെലികോപ്റ്റർ ഭൂട്ടാനിൽ തകർന്നുവീണു; രണ്ട് സൈനികർ മരിച്ചു
ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഭൂട്ടാനിൽ തകർന്നുവീണ് രണ്ട് പേർ മരിച്ചു. ലഫ്. കേണൽ രജനീഷ് പാർമറും അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഭൂട്ടാൻ സൈന്യത്തിലെ പൈലറ്റുമാണ് മരിച്ചത്.
മിലിട്ടറി ട്രെയിനിംഗ് ടീമിന്റെ ചീറ്റാ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അരുണാചൽ പ്രദേശിൽ നിന്ന് ഭൂട്ടാനിലേക്കുള്ള യാത്രക്കിടെയാണ് അപകടം. രണ്ട് പേർ മാത്രമാണ് അപകട സമയത്ത് കോപ്റ്ററിലുണ്ടായിരുന്നത്.