പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 300ഓളം ഭീകരർ; അതിർത്തിയിൽ രൂക്ഷ വെടിവെപ്പ്

Loading...
  • 340
    Shares

അതിർത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 300ഓളം ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെ 3 മണിക്കാണ് വ്യോമസേന പാക് മണ്ണിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് 12 ദിവസം തികയുമ്പോഴാണ് ഇന്ത്യ അതിശക്തമായി തന്നെ തിരിച്ചടിച്ചിരിക്കുന്നത്.

ബാലാകോട്ട് മേഖലയിലെ ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളാണ് വ്യോമസേന തകർത്തത്. ചകോട്ട്, മുസഫറാബാദ് മേഖലകളിലെ ക്യാമ്പുകളും ഇന്ത്യൻ സേന തകർത്തു. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. പാക് അധീന കാശ്മീരും കടന്ന് പാക്കിസ്ഥാനിലെ കേന്ദ്രങ്ങൾ തന്നെ ഇന്ത്യ ആക്രമിച്ചതോടെ ലോക രാഷ്ട്രങ്ങൾ തന്നെ ഞെട്ടലിലാണ്

അതേസമയം ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ പാക് സേന വെടിവെപ്പ് രൂക്ഷമാക്കിയിട്ടുണ്ട്. ഇന്ത്യൻ സേനയും ശക്തമായ തിരിച്ചടി നൽകുന്നുണ്ട്. കനത്ത ജാഗ്രതായാണ് സൈന്യം പുലർത്തുന്നത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *