പ്രതിരോധ മേഖലക്ക് 3 ലക്ഷം കോടി രൂപ; റെയിൽവേക്കായി 64,587 കോടി രൂപ

  • 13
    Shares

കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ പ്രതിരോധ മേഖലക്ക് വൻ വിഹിതം മാറ്റിവെച്ചു. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലക്കായി മാറ്റിവെച്ചത്. ഇതാദ്യമായാണ് ഇത്രയും വിഹിതം പ്രതിരോധ മേഖലക്കായി മാറ്റിവെക്കുന്നത്.

വൺ റാങ്ക് വൺ പെൻഷൻ പദ്ധതിപ്രകാരം ഇതുവരെ 35,000 കോടി വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. സൈന്യത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കും.

റെയിൽവേക്ക് മാത്രമായി 64,587 കോടി രൂപ അനുവദിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ റെയിൽവേയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപ വകയിരുത്തി. ഹൈസ്പീഡ് ട്രെയിനുകൾ, ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവക്കാണ് അടുത്ത വർഷം മുൻഗണന നൽകുക. കാവൽക്കാരില്ലാത്ത റെയിൽവേ ക്രോസുകൾ രാജ്യത്ത് ഇല്ലാതായെന്നും പീയുഷ് ഗോയൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *