വ്യോമസേന യുദ്ധവിമാനം നിയന്ത്രണ രേഖയ്ക്കടുത്ത് തകർന്നുവീണു; അതിർത്തിയിൽ ജാഗ്രത തുടരുന്നു

  • 119
    Shares

ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. മിഗ് വിമാനമാണ് തകർന്നത്. വിമാനം തകർന്നത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും സാങ്കേതിക തകരാറാണെന്നാണ് പ്രാദേശിക അധികൃതർ നൽകുന്ന സൂചന. കേന്ദ്രം സംഭവത്തോട് പ്രതികരിച്ചിട്ടില്ല

അതേസമയം അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ശക്തമായ ആക്രമണം തുടരുകയാണ്. റോക്കറ്റ്, മോർട്ടാർ ഉപയോഗിച്ചാണ് ആക്രമണം. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ട്. ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരുക്കേറ്റു. പാക്കിസ്ഥാന്റെ അഞ്ച് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, റോ, ഐബി മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *