അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു

  • 11
    Shares

തെലുങ്കാന വാറങ്കൽ സ്വദേശിയായ ശരത് കൊപ്പു വെടിയേറ്റു മരിച്ചു. കൻസാസ് സിറ്റിയിലെ റെസ്റ്റോറന്റിൽവച്ച് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ടാണ് ശരത്തിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിസൗറി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായിരുന്നു ഇരുപത്തിയാറുകാരനായ ശരത്ത്. സംഭവം ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമികൾ ആരാണെന്നോ അവർക്ക് എങ്ങനെ രക്ഷപെടാൻ കഴിഞ്ഞുവെന്നോ വ്യക്തമല്ല.

അഞ്ച് വെടിയൊച്ചകൾ കേട്ടതായി ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്തയിലൂടെയാണ് മകന് വെടിയേറ്റതായി അറിഞ്ഞതെന്ന് ശരത്തിന്റെ പിതാവ് രാം മോഹൻ കോപ്പു പറഞ്ഞു. പഠനത്തിനോടൊപ്പം അവിടെയുള്ള ഹോട്ടലിൽ ശരത് പാർട്ട് ടൈം ജോലിക്കാരനായിരുന്നുവെന്നും രാം മോഹൻ പറഞ്ഞു. ഹൈദരാബാദിൽ സോഫ്‌റ്റ്വെയർ എൻജിനിയറായി ജോലി ചെയ്യുകയായിരുന്ന ഈ വർഷമാണ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *