പാക്കിസ്ഥാനിൽ കയറി ഇന്ത്യൻ സേനയുടെ തിരിച്ചടി; തകർത്തത് ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകൾ

  • 100
    Shares

പുൽവാമ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യൻ സേന. ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പുകളാണ് ഇന്ത്യൻ സേന തകർത്തത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്.

കൃത്യമായ പ്ലാനിംഗോടെയായിരുന്നു ഇന്ത്യൻ ആക്രമണം. ആക്രമണത്തിന് മുമ്പായി അമേരിക്ക അടക്കമുള്ള ലോകശക്തികളോട് ഇതേക്കുറിച്ച് സൂചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്.

1000 കിലോ ഗ്രാം വരുന്ന ബോംബുകളാണ് ഇന്ത്യൻ സേന തീവ്രവാദ ക്യാമ്പുകൾ തകർക്കാനായി പാക് മണ്ണിൽ വർഷിച്ചത്. ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നതായി പാക് സൈന്യം സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടമുണ്ടായതായി അവർ സമ്മതിച്ചിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *