ശത്രുവിന്റെ പിടിയിലകപ്പെട്ടിട്ടും സധൈര്യം തലയുയർത്തിപ്പിടിച്ച് അഭിനന്ദൻ; ഇന്ത്യൻ രഹസ്യങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകില്ലെന്നും ഇന്ത്യൻ വിംഗ് കമാൻഡർ

  • 5.4K
    Shares

ഇന്ത്യൻ അതിർത്തി കടന്നുവന്ന് ആക്രമണം അഴിച്ചുവിട്ട പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യയുടെ രണ്ട് മിഗ് 21 വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവെച്ചിട്ടത്. ഇതിൽ ഒന്ന് പാക് അധീന കാശ്മീരിലും ഒരെണ്ണം ഇന്ത്യൻ അതിർത്തിക്കുള്ളിലുമായി തകർന്നുവീണു. പാക് അധീന കാശ്മീരിൽ വീണ വിമാനത്തിൽ നിന്ന് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക് സൈന്യം പിടികൂടുകയും ചെയ്തു.

ഇതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പാക് മീഡിയകളാണ് ആദ്യം പുറത്തുവിട്ടത്. ചോരയൊലിപ്പിക്കുന്ന മുഖവുമായി നിൽക്കുന്ന പൈലറ്റിനെ പിടികൂടുന്നതും കണ്ണുകെട്ടി പക് സൈനിക താവളത്തിൽ എത്തിക്കുന്നതിന്റെയും ചോദ്യം ചെയ്യുന്നതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ശത്രുവിന്റെ കൈയിൽ അകപ്പെട്ടിട്ടും സധൈര്യം നിൽക്കുന്ന ഇന്ത്യൻ സൈനികനെയാണ് വീഡിയോയിൽ നിന്ന് കാണാനാകുക. ഇന്ത്യൻ സൈനിക നീക്കങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാനാകില്ലെന്ന് ഉറച്ച ധൈര്യത്തോടെ തന്നെ അദ്ദേഹം മറുപടി നൽകുന്നുമുണ്ട്.

യുദ്ധത്തിൽ പരുക്കേറ്റ നിലയിൽ പിടിക്കപ്പെടുന്ന സൈനികനെ വേണ്ട പരിചരണവും ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുകയും വേണമെന്നാണ് അന്താരാഷ്ട്ര നിയമം. എന്നാൽ ഇതൊക്കെ ലംഘിച്ചാണ് പാക്കിസ്ഥാന്റെ നടപടികൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *