സൊമാലിയയിൽ ഭർതൃവീട്ടിൽ തടവിലായിരുന്ന യുവതിയെ പ്രധാനമന്ത്രി ഇടപെട്ട് മോചിപ്പിച്ചു

Loading...
  • 16
    Shares

സൊമാലിയയിൽ ഭർത്താവിന്റെ വീട്ടിൽ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശിനിക്ക് മോചനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടർ്‌ന് അഫ്രീൻ ബീഗം എന്ന 31കാരിയെയും മൂന്ന് മക്കളെയും മോചിപ്പിക്കാൻ സാധിച്ചത്.

2013ലാണ് ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഹുസൈൻ ഡ്യൂലെ എന്നയാളെ അഫ്രീൻ വിവാഹം ചെയ്യുന്നത്. 2018ൽ സൊമാലിയയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തെ കാണിക്കാനാണെന്നും പറഞ്ഞ് ഇയാൾ അഫ്രീനെയും മക്കളെയും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് അഫ്രീന്റെ കുടുംബത്തിന് ഇവരെ കുറിച്ച് യാതൊരു വിവരം ലഭിച്ചില്ല

അയൽവാസിയുടെ സഹായത്തോടെ അഫ്രീൻ വാട്‌സാപ്പ് വഴി വീട്ടിൽ വിളിച്ചതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. താൻ ഭർതൃവീട്ടിൽ തടവിൽ കഴിയുകയാണെന്ന് അഫ്രീൻ വീട്ടുകാരെ അറിയിച്ചു. ഇതിന് പിന്നാലെ ഓട്ടോ റിക്ഷ ഡ്രൈവറായ അഫ്രീന്റെ പിതാവ് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ടു.

സൊമാലിയയിൽ ഇന്ത്യക്ക് എംബസിയില്ലാത്തതിനാൽ നെയ്‌റോബി എംബസിയിൽ നിന്നാണ് അഫ്രീനെ രക്ഷിക്കാൻ ഇടപെട്ടത്. സൊമാലിയൻ പോലീസിന്റെ സഹായത്തോടെയാണ് അഫ്രീനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഭർതൃകുടുംബം മൊഗാദിഷുവിലെ സമ്പന്നരും തീവ്രവാദ ചായ് വുള്ളവരുമാണ്.

മാർച്ച് 28ന് അഫ്രീനെ മോചിപ്പിച്ചെങ്കിലും നാട്ടിലെത്തിക്കാൻ സൊമാലിയൻ നിയമപ്രകാരം സാധ്യമല്ലായിരുന്നു. ഭർത്താവിന്റെ അനുമതിയില്ലാതെ യുവതിക്ക് രാജ്യം വിടാൻ സൊമാലിയൻ നിയമം അനുവദിക്കുന്നില്ല. തുടർന്നാണ് പ്രധാനമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടത്. ചൊവ്വാഴ്ച പുലർച്ചെ അഫ്രീനും മക്കളും മുംബൈയിൽ എത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *