ഇൻഡിഗോ വിമാനങ്ങൾ ആകാശത്ത് മുഖാമുഖം; കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്

  • 22
    Shares

ബംഗളൂരു ആകാശപാതയിൽ ഇൻഡിഗോ വിമാനങ്ങൾ മുഖാമുഖം എത്തി. തലനാരിഴക്കാണ് കൂട്ടിയിടി ഒഴിവായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭഴം. രണ്ട് വിാമനങ്ങളിലുമായി 330 യാത്രക്കാരുണ്ടായിരുന്നു.

ഇരുവിമാനങ്ങളും നേർക്കുനേർ എത്തിയ സമയത്ത് ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പ് സന്ദേശമാണ് വൻദുരന്തം ഒഴിവാക്കിയത്. എതിർദിശയിൽ പോകുന്ന രണ്ട് വിമാനങ്ങളാണ് മുഖാമുഖം എത്തിയത്. സംഭവത്തെ തുടർന്ന് പൈലറ്റുമാർക്കെതിരെ നടപടിയെടുക്കാൻ ഇൻഡിഗോ നീക്കങ്ങൾ ആരംഭിച്ചു

കോയമ്പത്തൂർ-ഹൈദരാബാദ് വിമാനമായ 6 ഇ 779ഉം കൊച്ചി-ബംഗളൂരു വിമാനമായ 6 ഇ 6505 എ്‌നീ വിമാനങ്ങളാണ് കൂട്ടിയിടിയിലേക്ക് എത്തിയത്. മുഖാമുഖം എത്തിയതോടെ അടിയന്തര സന്ദേശം പോകുകയും ഒരു വിമാനം 36,000 അടി ഉയരത്തിൽ പൊങ്ങി പറക്കുകയുമായിരുന്നു.

വിമാനങ്ങൾ വെറും 6.43 കിലോമീറ്ററോളും ദൂരെയാണ് മുഖാമുഖം എത്തിയത്. ഇത് വെറും സെക്കന്റുകളിൽ മറികടക്കാനാകുന്ന ദൂരമാണ്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായേക്കാവുന്ന ദുരന്തമാണ് വഴിമാറിയതെന്ന് വിദഗ്ധർ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *